നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണം പിടികൂടി; സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് കാലില്‍ കെട്ടിവച്ച്
15 November 2019
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.രണ്ടരക്കിലോ സ്വര്‍ണം യാത്രക്കാരനില്‍ നിന്ന് പിടികൂടി.എറണാകുളം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.
സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കാലില്‍ ഒട്ടിച്ച നിലയാലായിരുന്നു കടത്താന്‍ ശ്രമിച്ചത്.ഇയാളില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണം പിടികൂടി. രഹസ്യവിവരം ലഭിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം കസ്റ്റംസിന് വിവരം കൈമാറുകയിയിരുന്നു.
ദുബായില്‍ നിന്നും കൊച്ചി വരെ അന്താരാഷ്ട്ര സര്‍വീസ് നടത്തി തിരിച്ചു ചെന്നൈക്ക് പോവുകയായിരുന്ന വിമാനത്തിലെ സീറ്റിനു പിറകിലെ മാഗസീന്‍ പോക്കറ്റില്‍ നിന്നാണ് ബാക്കി ഒരു കിലോ സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ ബിസ്‌ക്കറ്റുകളായാണ് സൂക്ഷിച്ചിരുന്നത്.