ഒമര്‍ ലുലു ചിത്രം ‘ധമാക്ക’; റിലീസ് തീയതി പ്രഖ്യാപിച്ചു

single-img
14 November 2019

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ബാലതാരമായ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച അരുണ്‍ കുമാറാണ് ചിത്രത്തിലെ നായകന്‍. ധമാക്കയുടെ മാറ്റം വരുത്തിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20 ന് തീയേറ്ററുകളിലെത്തും.

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’യിൽ നിക്കി ഗൽറാണി, മുകേഷ്‌, ഉർവ്വശി, ഇന്നസെന്റ്, ധർമ്മജൻ, ഹരീഷ്‌ കണാരൻ, സലിം കുമാർ, ഷാലിൻ സോയ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.