കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനക്കും കൂടി കഴിയില്ല; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി

single-img
12 November 2019

മഹാരാഷ്ട്രയില്‍ ഉടൻതന്നെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് നാരായണ്‍ റാണെ. സംസ്ഥാനത്ത്കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനക്കും കൂടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ശ്രമം നടത്തും. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയെ വിഢികളാക്കുകയാണ്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് എല്ലാ നീക്കങ്ങളും നടത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നാരായണ്‍ റാണെയുടെ പ്രതികരണം. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ നിയമസഹയിലെ സീറ്റുകളുടെ എണ്ണം അനുസരിച്ച് ക്രമമായി ബിജെപിയേയും ശിവസേനയേയും എന്‍സിപിയേയും ക്ഷണിച്ചിരുന്നു.

ഇതില്‍ ആദ്യ രണ്ട് പാര്‍ട്ടികളും അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ എന്‍സിപിക്ക് ഇന്ന് രാത്രി 8.30 വരെയാണ് സമയം നല്‍കിയിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.