സര്‍ക്കാര്‍, മെര്‍സല്‍, ഇപ്പോള്‍ ‘ബിഗില്‍’; ബോക്‌സ് ഓഫീസില്‍ സ്വന്തം റെക്കോഡുകള്‍ ഭേദിച്ചു കൊണ്ട് വിജയ്‌

single-img
6 November 2019

വിജയ്‌യുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ‘ബിഗില്‍’ വിജയ് ചിത്രങ്ങളുടെ തന്നെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്. തുടര്‍ച്ചയായി പ്രദർശനത്തിനായി എത്തിയ മൂന്നു സിനിമകള്‍ വേള്‍ഡ് വൈഡ് റിലീസിലൂടെ 250 കോടി നേടിയതാണ് സിനിമയുടെ പുതിയ നേട്ടം. വിജയ് യുടെ തന്നെ 2017 ലെയും 18 ലെയും റിലീസുകളായ ‘സര്‍ക്കാര്‍’, ‘മെര്‍സല്‍’ എന്നിവ വേള്‍ഡ് വൈഡ് റിലീസില്‍ 250 കോടി നേടിയിരുന്നു.

ആ നേട്ടം ബിഗിലും ആവര്‍ത്തിച്ചത്തിന്റെ കൂടെ തന്നെ തമിഴ്‌നാട്ടില്‍ നിന്നു മാത്രം തുടര്‍ച്ചയായി മൂന്നു സിനിമകള്‍ നൂറു കോടി പിന്നിട്ടതിന്റെയും നേട്ടം വിജയ് സ്വന്തമാക്കി. മുൻ കാലങ്ങളിൽ രജനീകാന്തിന്റെ സിനിമകള്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ നിന്ന് വേള്‍ഡ്‌വൈഡ് റിലീസില്‍ തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചത്.അദ്ദേഹത്തിന്റെ കബാലി, യന്തിരന്‍, പേട്ട എന്നീ സിനിമകള്‍ ലോക റിലീസിലൂടെ 100 കോടി കടന്നിരുന്നു.

അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബിഗിലില്‍ നായികയായെത്തിയത് നയന്‍താരയായിരുന്നു. തമിഴ്‌നാട്ടിൽ ചെയ്ത റിലീസില്‍ നിന്നു മാത്രം ബിഗില്‍ ഇതുവരെ നേടിയിരിക്കുന്നത് 120 കോടി രൂപയാണ്. കഴിഞ്ഞ മാസം 25നാണ് ചിത്രം പുറത്തിറങ്ങിയത്