ശശികലയുടെ ബിനാമി പേരിലുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടി

single-img
6 November 2019

ചെന്നൈ: തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനുയായിയും അമ്മ മക്കള്‍ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറിയുമായ വി കെ ശശികലയുടെ ബിനാമി പേരിലുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടി. 1600 കോടി രൂപയുടെ സ്വന്തുക്കളാണ് കണ്ടുകെട്ടിയത്. പുതുച്ചേരി, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി മാള്‍, പേപ്പര്‍ മില്‍ ഉള്‍പ്പെടെ ഒന്‍പത് വസ്തുവകകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി.

2017ല്‍ 37 ഇടങ്ങളിലായി നേരത്തെ നടത്തിയ റെയ്ഡില്‍ നേരത്തെ റെയ്ഡില്‍ 1430 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആദായ നികുതി വകുപ്പിന്റെ ഇപ്പോഴത്തെ നടപടി. 2016 നവംബര്‍ എട്ടിന് ശേഷം നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് ബിനാമി പേരില്‍ വസ്തുവകകള്‍ വാങ്ങിയെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.