റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഉത്തേജക പാക്കേജ്; 25,000 കോടി നല്‍കും

single-img
6 November 2019

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്തംഭനാവസ്ഥ മറികടക്കാൻ ഉത്തേജക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നിലവിൽ മുടങ്ങി കിടക്കുന്ന പാര്‍പ്പിട പദ്ധതികൾ പൂര്‍ത്തിയാക്കാൻ ആദ്യ ഘട്ടത്തില്‍ 10,000 കോടി രൂപ നീക്കി വെക്കും

ഇതിന് പുറമേ റിയൽ എസ്റ്റേറ്റ് മേഖലക്കായി എസ്ബിഐ, എൽഐസി യൂണിറ്റുകൾ 25,000 കോടി രൂപയും സമാഹരിക്കും. ഇതിലൂടെ രാജ്യത്ത് മുടങ്ങികിടക്കുന്ന 1600 പാര്‍പ്പിട പദ്ധതികൾ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു.