2000 രൂപയ്ക്ക് 50 മുട്ട കഴിക്കാന്‍ പന്തയം; 41 മുട്ട കഴിച്ചതോടെ കുഴഞ്ഞുവീണു മരിച്ചു

single-img
5 November 2019

യുപിയില്‍ 41 മുട്ടകഴിച്ചയാള്‍ കുഴഞ്ഞുവീണു മരിച്ചു. സുഭാഷ് യാദവ് എന്ന 42 കാരനാണ് മരിച്ചത്. ജോന്‍പൂര്‍ ജില്ലയിലെ ബിബിഗഞ്ച് മാര്‍ക്കറ്റിലാണ് സംഭവം നടന്നത്.

ഒറ്റയിരുപ്പില്‍ എത്രമുട്ട കഴിക്കുമെന്ന് സുഹൃത്തുക്കള്‍ തമ്മില്‍ നടന്ന തര്‍ക്കമാണ് പന്തയത്തിലെത്തിയത്.50 മുട്ട കഴിക്കുന്നയാള്‍ക്ക് 2000 രൂപ സമ്മാനവും പ്രഖ്യാപിച്ചു. തുടര്‍ന്നാണ് സുഭാഷ് മുട്ട കഴിക്കാന്‍ തുടങ്ങിയത്.

ഒറ്റയടിക്ക് 41 മുട്ടയാണ് സുഭാഷ് കഴിച്ചത്.42ാമത്തെ മുട്ടകഴിക്കാന്‍ തുടങ്ങിയ സുഭാഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒറ്റയടിക്ക് കൂടുതല്‍ മുട്ടകഴിച്ചതാവാം മരണത്തിന് കാരണമെന്ന് സുഭാഷിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.