ഐസിസ് തലവന് ബാഗ്ദാദിയുടെ മരണം ഏതൊരു ഭീരുവിന്‍റേതും പോലെ ആയിരുന്നുവെന്ന് ട്രംപ്;സൈനിക നടപടികള്‍ തത്സമയം വീക്ഷിച്ചത് മാധ്യമങ്ങളോട് വിവരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്

വാഷിങ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യു.എസ്. പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിക്കിടയില്‍ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ‍് ട്രംപ് അറിയിച്ചു.സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡോകളായ ഡെല്‍റ്റ ഫോഴ്സാണ് ദൗത്യം നിര്‍വഹിച്ചതെന്നും സൈനിക നടപടികള്‍ തത്സമയം വീക്ഷിച്ചുവെന്ന് പറഞ്ഞ ട്രംപ്, ബാഗ്ജദാദിയുടെ അവസാന നിമിഷങ്ങള്‍ ഏതൊരു ഭീരുവിന്‍റേതും പോലെ ആയിരുന്നുവെന്ന് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തെ കണ്ട് … Continue reading ഐസിസ് തലവന് ബാഗ്ദാദിയുടെ മരണം ഏതൊരു ഭീരുവിന്‍റേതും പോലെ ആയിരുന്നുവെന്ന് ട്രംപ്;സൈനിക നടപടികള്‍ തത്സമയം വീക്ഷിച്ചത് മാധ്യമങ്ങളോട് വിവരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്