കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം

single-img
23 October 2019

ഡൽഹി: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം.

കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് സെപ്റ്റംബർ 3-ന് കസ്റ്റഡിയിലെടുത്ത ഡികെ ശിവകുമാറിന് ഡൽഹി ഹൈക്കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്.

നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ശിവകുമാറിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു.