അമൃത കോളജിൽ വിദ്യാർഥി ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു: കോളജ് അധികൃതരുടെ പീഡനമെന്ന് സഹപാഠികൾ

അമൃത എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. അന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീഹർഷ എന്ന അവസാന വർഷ ബിടെക് വിദ്യാർഥിയാണ് കോളജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ കഴിഞ്ഞ ദിവസം ചാടി ആത്മഹത്യ ചെയ്തത്