വിജയ് ചിത്രം ‘ബിഗില്‍’ ന്‍റെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി

single-img
21 October 2019

സര്‍ക്കാറിനു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ബിഗില്‍.ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി. ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മെര്‍സല്‍ എന്ന ചിത്രത്തിനു ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗില്‍ വിജയ് നായകനാകുന്ന 63ാമത്തെ ചിത്രമാണ്.

വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികമാരായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.