വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷ്; അരൂരില്‍ നേരിയ മാര്‍ജിനില്‍ എല്‍ഡിഎഫ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങിനെ

single-img
21 October 2019

വട്ടിയൂര്‍ക്കാവില്‍ ഇക്കുറി ഫോട്ടോഫിനിഷായിരിക്കുമെന്ന സൂചനകള്‍ നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വി.കെ പ്രശാന്ത് യുഡിഎഫിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുമെന്നാണ് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പ്രവചിച്ചത്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷായിരിക്കുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ് ഫലം സൂചിപ്പിക്കുന്നത്. ഒരു ശതമാനത്തിന്റെ മുന്‍തൂക്കം അപ്പോഴും യുഡിഎഫിനാണെന്ന് അവര്‍ പറയുന്നു.

മണ്ഡലത്തില്‍ എല്‍ഡിഎഫിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന് 37 ശതമാനം മാത്രമാണു ലഭിക്കുകയെന്ന് മാതൃഭൂമി ന്യൂസ് പറയുന്നു. കേവലം 20 ശതമാനം വോട്ട് മാത്രമാണ് എന്‍ഡിഎയ്ക്കു ലഭിക്കുകയെന്നും അവര്‍ പറയുന്നു. കോണ്‍ഗ്രസ് മുന്നണി 37 ശതമാനം വോട്ട് നേടുമ്പോള്‍ ഇടത് മുന്നണി രുശതമാനം വോട്ടിനു മാത്രം പിന്നിലാണെന്നാണ് മനോരമ ന്യൂസ് പറയുന്നത്.ബിജെപി 26 ശതമാനമാകുമെന്നും പറയുന്നു.

യുഡിഎഫിനായി കെ മോഹന്‍കുമാര്‍, ബിജെപി ടിക്കറ്റില്‍ എസ് സുരേഷ് എന്നിവരാണ് മേയര്‍ക്കെതിരെ മത്സരിക്കുന്നത്.അതേസമയം ഇടത് മുന്നണിയുടെ സിറ്റിങ് സീറ്റിയ അരൂരില്‍ ഇത്തവണ ഒപ്പത്തിനൊപ്പമായിരിക്കും ഇടത്-വലത് പോരാട്ടമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു.
ഇവിടെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്‌സ് പ്രവചനം. ഇടത് മുന്നണി 44ശതമാനവും യുഡിഎഫ് 43ശതമാനവും നേടുമെന്നാണ് ഫലം പറയുന്നത്.

അരൂരിലാകട്ടെ നേരിയ മാര്‍ജിനില്‍ ഇടത് മുന്നണി ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോളും പ്രവചിക്കുന്നു. മണ്ഡലത്തില്‍ ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് മാതൃഭൂമി സര്‍വെയും പറയുന്നത്. ഇവിടെ ബിജെപിക്ക് 11% വോട്ട് മാത്രമാണ് ലഭിക്കുകയെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.