യൂട്യൂബില്‍ തരംഗമായി ദളപതിയുടെ ബിഗില്‍ ട്രെയിലര്‍; 20 മില്യണിലധികം കാഴ്ചക്കാര്‍

single-img
14 October 2019

ദളപതി വിജയ്യുടെ ദീപാവലി ചിത്രം ബിഗിലിനായി കാത്തിരിക്കു കയാണ് ആരാധകര്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത യായിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. കഴിഞ്ഞ ദിവസമായിരുന്നു ട്രെയിലര്‍ പുറത്തിറങ്ങിയത്. യൂടൂബില്‍ ഇതുവരെ മില്യണ്‍കണക്കിന് ആളുകളാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.

വിജയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. കൂട്ടത്തില്‍ എങ്ക ആട്ടം വെറിത്തനമായിരിക്കുമെന്ന ഡയലോഗിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

തെറി,മെര്‍സല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷ അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. എല്ലാവരും നല്‍കിയത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഇത്തവണയും പക്ക മാസ് എന്റര്‍ടെയ്നറായിട്ടാണ് എത്തുന്നത്. നയന്‍ താരയാണ് നായിക.