സൗദിയില്‍ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ടാക്‌സികളില്‍ ഇനി സൗജ്യന്യ യാത്ര

single-img
8 October 2019

സൗദി: സൗദിയിലെ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ടാക്‌സികളില്‍ ഇനി സൗജന്യയാത്ര നടത്താം. ടാക്‌സികളില്‍ മീറ്റര്‍ റീഡിംഗ് മെഷീന്‍ നിര്‍ബന്ധമാക്കി നിയമം പുറത്തിറക്കി. ഇതു സംബന്ധിച്ച് ടാക്‌സി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. നിയമം പാലിക്കാത്തവര്‍ക്ക് 3000 റിയാല്‍ പിഴ നല്‍കേണ്ടി വരും.

മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ യാത്ര സൗജന്യമാണെന്ന സന്ദേശം യാത്രക്കാര്‍ കാണുംവിധം ടാക്‌സികളില്‍ എഴുതിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കാതി രിക്കാനാണ് ടാക്‌സികളില്‍ മീറ്റര്‍ റീഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ സൗദിയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചത്. യാത്ര തുടങ്ങുമ്ബോള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ടാക്‌സി ഉടമയ്ക്ക് പിഴ ചുമത്തും.