കാനഡയില്‍ വാഹനാപകടം; മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

single-img
8 October 2019

ഒട്ടാവ: കാനഡയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഒന്‍ടാരിയോയില്‍ ഓയില്‍ ഹെറിറ്റേജ് റോഡിലാണ് അപകടം നടന്നത്‌. പഞ്ചാബി സ്വദേശികളായ തന്‍വീര്‍ സിംഗ്, ഗുര്‍വീന്ദര്‍, ഹര്‍പ്രീത് കൗര്‍ എന്നിവരാണ് മരിച്ചത്.


ഉപരിപഠനത്തിനായി എത്തിയവരാണ് മൂന്ന് പേരും എന്നാണ് റിപ്പോര്‍ട്ട്. കോളേജിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കാറിന്‍റെ ഡ്രൈവര്‍ ഗുരുതരാവസ്ഥയിലാണ്.