പാര്‍ട്ടി വിപ്പ് ലംഘിച്ച് യോഗി സര്‍ക്കാരിനോട് അനുഭാവം; എങ്കിലും എംഎല്‍എയെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്തി കോണ്‍ ഗ്രസ്

single-img
7 October 2019

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുത്ത പാര്‍ട്ടി എംഎല്‍എ അദിതി സിങ് കോണ്‍ഗ്രസ് പുറത്തിറക്കിയ താരപ്രചാരക പട്ടികയില്‍.

യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലാണ് റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയായ അദിതി ഇടം നേടിയത്.

യുപി സര്‍ക്കാര്‍ ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആചരിക്കാന്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതു കൂടാതെ, പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ജന്മവാര്‍ഷികാചരണം അദിതി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇതില്‍ അദിതിക്ക് നേരത്തേ കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പുതിയ വിവാദത്തില്‍, പാര്‍ട്ടി വിപ്പ് ലംഘിക്കുന്നതിനു മുന്‍പുതന്നെ അദിതിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി കോണ്‍ഗ്രസ് വിശദീകരിച്ചു.