തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗം പോര; പരാതിയുമായി വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍

single-img
3 October 2019

ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തിന് വേഗം പോരായെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍. ഇതുമായി ബന്ധപ്പെട്ട് തന്‍റെ അതൃപ്തി അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

ഇപ്പോൾ നടക്കുന്ന പ്രചാരണത്തില്‍ വേഗം പോരായെന്നും കൂടുതല്‍ നേതാക്കള്‍ സജീവമായി പ്രചാരണത്തില്‍ പങ്കെടുക്കണമെന്നുമാണ് മോഹന്‍കുമാറിന്‍റെ ആവശ്യം.

തിരുവനന്തപുരം എംപിയായ ശശി തരൂരും വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരനും പ്രചാരണത്തില്‍ സജീവമായില്ല എന്നും താഴെ തട്ടില്‍ പ്രചാരണം വേണ്ടത്ര ശക്തമല്ലെന്നും മോഹന്‍കുമാറിന് പരാതിയുണ്ട്. മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ കുമാര്‍ പറയുന്നു.