തിരിച്ചു വരവിനൊരുങ്ങി എല്‍ഡിഎഫ്; ഉപതെരഞ്ഞെടുപ്പിന് രംഗത്തിറക്കുന്നത് യുവനിരയെ

single-img
26 September 2019

തിരുവനന്തപുരം; യുവനിരയുമായി മണ്ഡലം പിടിക്കാനൊരുങ്ങി എല്‍ ഡിഎഫ്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ നാലിടത്തും യുവാക്കളെ ഇറക്കുകയാണ് സിപിഎം. സ്ഥാനാര്‍ഥികളെ സംബന്ധിച്ച സിപിഎം സംസ്ഥാന നേതൃത്വത്തി ന്റെ നിര്‍ദേശങ്ങള്‍ ജില്ലാ നേതൃത്വവും അംഗീകരിച്ചിട്ടുണ്ട്.

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ഇറക്കിയാണ് എല്‍ഡിഎഫിന്റെ പരീക്ഷണം. കോന്നിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ്‌ കുമാറാകും മത്സരിക്കുക. അരൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്‌ഐ വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനെയാണ് നിശ്ചയിച്ചിരിക്കുന്നത്. എറണാകുളത്ത് അഡ്വ. മനു റോയ് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും.

അതേസമയം, മഞ്ചേശ്വരത്ത് സി പി എം സ്ഥാനാര്‍ഥിയായി സംസ്ഥാന സമിതി അംഗം സി എച്ച്‌ കുഞ്ഞമ്ബു മത്സരിക്കില്ല. കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മഞ്ചേശ്വരത്ത് ആ വിഭാഗത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ ശങ്കര്‍ റേയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു .ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ മറികടന്ന് തിരിച്ചു വരവിനുള്ള ശ്രമമാണ് എല്‍ ഡിഎഫ് നടത്തുന്നത്. അതേസമയം യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.