ബന്ദിപ്പൂരിൽ രാത്രിയാത്രാ നിരോധനം ഒഴിവാക്കാൻ മേൽപ്പാലം; കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ വീണ്ടും തളളി

single-img
26 September 2019

കേരളം – കർണാടക അതിർത്തിയിലെ ബന്ദിപ്പൂർ കടുവാസങ്കേതം വഴിയുളള രാത്രിയാത്രാ നിരോധനം ഒഴിവാക്കാൻ മേൽപ്പാലം നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ വീണ്ടും തളളി. മുൻപ് തന്നെ സെക്രട്ടറി തലത്തിൽ ഈ കാര്യം വിശദമായി ചർച്ച ചെയ്തതാണെന്നും ബദൽ പാത മാത്രമാണ് പരിഹാരമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ അറിയിച്ചു.

ബന്ദിപ്പൂരിലെ കടുവാസങ്കേതം സംരക്ഷിക്കുകയാണ് സർക്കാർ ഉദ്ദേശം. കേന്ദ്രത്തിനോട് ബദൽ പാത മെച്ചപ്പെടുത്തിയതിന് ശേഷം ബന്ദിപ്പൂർ വഴിയുളള ദേശീയ പാത പൂർണമായി അടക്കുന്ന കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ഉത്തരവിൽ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.