വിജയ്‌സേതുപതിയുടെ ആക്ഷന്‍ ചിത്രം ‘സംഗ തമിഴന്‍’; ട്രെയിലറെത്തി

single-img
21 September 2019

വിജയ് സേതുപതി നായനാകുന്ന തമിഴ് ആക്ഷന്‍ മസാല ചിത്രമാണ് സംഗ തമിഴന്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളും ചേര്‍ന്ന ട്രെയ്‌ലര്‍ യൂ ട്യൂബില്‍ വന്‍ ഹിറ്റാണ്.

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാക്ഷി ഖന്നയാണ് നായിക. നിവേത പെതുരാജ്, സൂരി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വാലു, സ്‌കെച്ച് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.