മഹാരാഷ്ട്രയിലെ ജനവികാരം ബിജെപിക്ക് എതിരെ, എന്‍സിപി അധികാരത്തിലെത്തുമെന്ന് ശരത്പവാര്‍

single-img
21 September 2019

മുംബൈ: മഹാരാഷ്ട്രയിലെ ജനവികാരം ബിജെപിക്കും ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനും എതിരാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ജനവികാരം മാറിമറിയണമെങ്കില്‍ ഇനി പുല്‍വാമ പോലുള്ള ആക്രമണം നടക്കണം പവാര്‍ പറഞ്ഞു.

‘2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ജനവികാരമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരായ ആക്രമണം ജനവികാരം മാറ്റിമറിച്ചു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ, മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ എത്തൂ ‘

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന മുന്നണിയെ തകര്‍ത്ത് എന്‍സിപി അധികാരത്തിലെത്തും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കാലാവസ്ഥ എന്‍സിപിക്ക് അനുകൂലമാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.