ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

single-img
21 September 2019

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍വാഹന നിയമഭേതഗതിയെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച് ഉന്നതതലയോഗം ഇന്ന് ചേരും. ഗതാഗത നിയലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തിയ നടപടി ചര്‍ച്ച ചെയ്യാനാണ് യോഗം.

ഗതാഗതയിമലംഘനങ്ങള്‍ക്ക് പത്തിരട്ടി പിഴ വര്‍ദ്ധിപ്പിച്ചാണ് കേന്ദ്രത്തിന്റെ നിയമഭേദഗതി വന്നത്. കേരളം വിജ്ഞാപനം ഇറക്കിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് വാഹനപരിശോധന നിര്‍ത്തിവയ്ക്കുകയായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് പിഴ നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയില്ല.

ഓണാവധിയെ തുടര്‍ന്ന് കേരളത്തില്‍ നിര്‍ത്തിവച്ച വാഹന പരിശോധന വീണ്ടും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന പിഴ നിര്‍ബന്ധിച്ച് ഈടാക്കുന്നില്ല. പിഴ ചുമത്തുന്നതിലെ അനിശ്ചിതത്വം നീക്കാനാണ് ഇന്ന് ഉന്നതതലയോഗം ചേരുന്നത്‌