ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരക്ക് ഇന്ന് തുടക്കം

single-img
15 September 2019

ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ധരംശാലയില്‍ തുടക്കമാകും.പരിക്ക് ഭേദമായിതിരിച്ചെത്തുന്ന ഹാര്‍ദിക് പാണ്ഡ്യയും ധോണിയുടെ അഭാവത്തില്‍ കീപ്പറായി തുടരുന്ന ഋഷഭ് പന്തുമാകും ശ്രദ്ധാകേന്ദ്രം.

ബുംമ്രയും ഭുവനേശ്വറും വിശ്രമത്തില്‍ പോയ സാഹചര്യത്തില്‍ നവ്ദീപ് സൈനി, ദീപക് ചാഹര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കാകും ബൗളിംഗ് വിഭാഗത്തിന്റെ ചുമതല.

പുതിയ നായകന്‍ ക്വിന്റണ്‍ ഡി കോക്കിന് കീഴില്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വാന്‍ ഡെര്‍ ഡസന്‍, കാഗിസോ റബാഡ, ഡേവിഡ് മില്ലര്‍, എന്നിവരാണ് പ്രധാന താരങ്ങള്‍.

മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ് ജേഴ്‌സി സ്പോണ്‍സര്‍ ആയതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്.