ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് നടപ്പായില്ലെന്ന് സുപ്രീം കോടതി

single-img
14 September 2019

ഡല്‍ഹി: വീണ്ടും ഏകീകൃത സിവില്‍ കോഡ് പരാമര്‍ശിച്ച്‌ സുപ്രീം കോടതി. എന്തുകൊണ്ടാണ് ഏകീകൃത സിവില്‍കോട് ഇതുവരെയും യാഥ്യാര്‍ത്യമാകാത്തതെന്ന് കോടതി ചോദിച്ചു. കോടതി പലതവണ നിര്‍ദേശിച്ചിട്ടും ഇതിനായി ശ്രമമൊന്നും ഉണ്ടായില്ല. ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധബോസ് എന്നിവരുടെ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടനയുടെ 44ാം അനുച്ഛേദം എകീകൃത സിവില്‍കോഡിനെക്കുറിച്ച് പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട ഗോവയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.പൗരന്മാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവ മാത്രമാണ് ഉദാഹരണമെന്നും സുപ്രീം കോടതി പറഞ്ഞു