മുത്തൂറ്റ്: സമരം തുടര്‍ന്നാല്‍ ബ്രാഞ്ചുകള്‍‌ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമായി എംഡി

single-img
9 September 2019

മുത്തൂറ്റ് ഫിനാന്‍സിൽ ഇപ്പോഴുള്ള സമരം ഇനിയും തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍. സമരത്തെ തുടർന്നുള്ള തൊഴിൽ തർക്കം പരിഹരിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എംഡി മുന്നറിയിപ്പ് നല്‍കിയത്.

മാതൃ വിളിച്ച ചര്‍ച്ച അനാവശ്യമെന്ന് വ്യക്തമാക്കി യോഗത്തില്‍ നിന്നും അദ്ദേഹം ഇറങ്ങിപോവുകയും ചെയ്തു. ജീവനക്കാർക്ക് കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. തൊഴിലാളി സംഘടനയായ സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചു.

പക്ഷെ ഇതിനെതിരെ കോടതിയിൽ ഒരു വിഭാഗം തൊഴിലാളികൾ നൽകിയ ഹ‍ർജിയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. അതിനാലാണ് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും മുത്തൂറ്റിൽ സമവായ ചർച്ച നടത്തിയത്. എന്നാൽ ഇതും വിജയം കണ്ടില്ല.