ബോറിസ് ജോണ്‍സന് തിരിച്ചടി; പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കം പരാജയപ്പട്ടു

single-img
5 September 2019

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വീണ്ടും തിരിച്ചടി. രാജ്യത്ത് അടിയന്തരമായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കം പരാജയപ്പെട്ടു. ഒക്ടോബറില്‍
പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം പ്രതിനിധിസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ പരാജയപ്പെട്ടു.


തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബോറിസ് ജോണ്‍സന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. എന്നാല്‍ ബ്രെക്‌സിറ്റ് മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കാനായുള്ള പ്രതിപക്ഷ ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ തെരഞ്ഞെടുപ്പാകാമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി. വിമത എംപിമാര്‍ കൂറുമാറിയതിനു പിന്നാലെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭൂരിപക്ഷം നേരത്തെ നഷ്ടമായിരുന്നു.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും സര്‍ക്കാര്‍ വീഴില്ല. മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 31ന് തന്നെ ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി യൂറിപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വരണമെന്ന നിലപാടിലായിരുന്നു ബോറിസ് ജോണ്‍സണ്‍. ഒരു കരാറുമില്ലാതെ നിശ്ചയിച്ച തീയതിക്ക് തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള ബോറിസ് ജോണ്‍സന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.