ഡികെ ശിവകുമാര്‍ 13 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍; ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അനുമതി നല്‍കാതെ കോടതി

single-img
4 September 2019

കള്ളപ്പണ കേസില്‍ അറസ്റ്റിലായ കർണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ സെപ്റ്റംബര്‍ 13 വരെ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ഡൽഹിയിലെ റൗസ് അവന്യു കോടതിയാണ് ഇന്ന് അദ്ദേഹത്തെ അടുത്ത വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടത്. സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കാൻ ശവകുമാറിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിന്റെ അഭിഭാഷകനോട് ‘ഒരിക്കലുമാവില്ല’ എന്ന് ജഡ്ജി അജയ് കുമാര്‍ കുഹാര്‍ രൂക്ഷമായി പ്രതികരിച്ചു. ‘

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ചുകൊണ്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു . നിലവിൽ ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം, തന്റെ അറസ്റ്റിനു പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ വൈര്യമാണെന്നാണ് ശിവകുമാര്‍ പ്രതികരിച്ചത്. തന്നെ അറസ്റ്റ് ചെയ്തതിൽ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുത്. കേസിനെ താൻ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരുമെന്നും ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡികെ ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.