ഡികെ ശിവകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് വ്യാപക അക്രമവും കല്ലേറും: മൈസൂർ വഴി കേരളത്തിലേയ്ക്കുള്ള ബസുകൾ സർവ്വീസ് നിർത്തിവെച്ചു

single-img
4 September 2019

കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം.

ശിവകുമാറിന്റെ ശക്തിമേഖലയായ  രാമനഗര ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ഹര്‍ത്താലാചരിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ അടച്ചു. കനകപുര, ചെന്നപട്ടണ മേഖലയില്‍ പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തിലേറെ ബസുകൾ എറിഞ്ഞു തകര്‍ത്തു.

ബെംഗളുരുവില്‍ നിന്നും മൈസൂരു വഴി കേരളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.