കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അറസ്റ്റില്‍

single-img
3 September 2019

കള്ളപ്പണക്കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ അറസ്റ്റുചെയ്തു. നാല് ദിവസം നീണ്ട ചോദ്യംചെയ്യലിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ചോദ്യം ചെയ്യൽ വേളയിൽ ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് ഇ ഡി അറിയിച്ചു. തന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിന്‍റെ പിന്നാലെയാണ് ഇഡി സമൻസ് അയച്ചത്. ശിവകുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
തുടർന്നും കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെടാനാണ് സാധ്യത.

കർണാടകയിലെ മുൻമന്ത്രികൂടിയായ ഡികെ ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ ചോദ്യംചെയ്തിരുന്നു. അതേസമയം, ശിവകുമാർ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് അദ്ദേഹമെന്നും കോൺഗ്രസ് വക്താവ് വി എസ് ഉഗ്രപ്പ ആരോപിച്ചു.