ഭീകരവാദബന്ധ സംശയം; കോയമ്പത്തൂരില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

single-img
29 August 2019

ഭീകരവാദ ബന്ധ സംശയത്തിന്റെ പേരിൽ കോയമ്പത്തൂരിലെ വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് എന്‍ഐഎയുടെ വ്യാപക റെയ്ഡ്.ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ഏഴിടങ്ങളില്‍ എന്‍ഐഎ ജൂണ്‍ ആദ്യ ആഴ്ചയിൽ റെയ്ഡ് നടത്തിയിരുന്നു എങ്കിലും പ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. ഇപ്പോഴും അന്ന് റെയ്ഡ് നടത്തിയ നാല് വീടുകളിലാണ് റെയ്ഡ് നടത്തുന്നത്.

ലങ്കന്‍ സ്‌ഫോടനത്തിന് പിന്നിലുള്ള ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് പരിശോധന നടത്തുന്നത്. പ്രധാനമായും കോയമ്പത്തൂര്‍,ഉക്കടം,അമ്പു നഗര്‍,കുണിയമുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ്.