തെരഞ്ഞെടുപ്പ് പരാജയം; യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും അഖിലേഷ് യാദവ് പിരിച്ചുവിട്ടു

single-img
23 August 2019

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയ പശ്ചാത്തലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ യുപിയിലെ എല്ലാ ഘടകങ്ങളും അഖിലേഷ് യാദവ് പിരിച്ചുവിട്ടു. പരാജയത്തിന്റെ തെറ്റു തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് നീക്കം എന്നാണു വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തമിനെ മാത്രം നിലനിര്‍ത്തിയിട്ടുണ്ട്. ഉടന്‍തന്നെ പുതിയ സംസ്ഥാന എക്‌സിക്യൂട്ടിവിനെരൂപീകരിക്കുമെന്ന് എസ്.പി നേതാവ് പറഞ്ഞു.

2017ല്‍ യുപിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അഖിലേഷിന് കീഴില്‍ പാര്‍ട്ടി നേരിടുന്ന രണ്ടാമത്തെ വലിയ പരാജയമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസുമായിട്ടായിരുന്നു സഖ്യം.

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയിട്ട് പോലും സമാജ്‌വാദി പാര്‍ട്ടിയ്ക്ക് അഞ്ച് സീറ്റുകള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ. എസ്പിയുടെ ശക്തി കേന്ദ്രമായ കനൗജില്‍ അഖിലേഷ് യാദവിന്റെ ഭാര്യയായ ഡിംപിള്‍ യാദവ് വരെ പരാജയപ്പെട്ടിരുന്നു.