പ്രതിസന്ധി പരിഹരിക്കാന്‍ വൈദികര്‍ക്കിടയില്‍ ചര്‍ച്ചയുമായി സിറോ മലബാർ സഭ സിനഡ്

single-img
21 August 2019

സഭയുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ തുടങ്ങിയതായി സിറോ മലബാർ സഭ സിനഡ്. നടപടിയുടെ ഭാഗമായി സഹായ മെത്രാന്മാരെ സസ്പെൻസ് ചെയ്തതടക്കം ഉള്ള വിഷയങ്ങളിൽ ഉചിതമായ പരിഹാരം വേണമെന്ന ഒരു വിഭാഗം വിശ്വാസികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ചർച്ചകൾ. ചർച്ചകൾക്ക് ശേഷം ഈ മാസം 24 നകം പ്രശ്നം പരിഹരിക്കാനുള്ള തീരുമാനം സിനഡ് സ്വീകരിച്ചില്ലെങ്കിൽ സഭ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് കഴിഞ്ഞദിവസം വിമത വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ബാഹ്യ സമ്മർദ്ദത്തിനോ സമര ഭീഷണിക്കോ വഴങ്ങേണ്ടെന്നാണ് സിനഡിലെ അംഗങ്ങളുടെ പൊതുവികാരം. അങ്ങിനെയുള്ള സമ്മർദത്തിന് തങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കാൻ ആകില്ലെന്ന് സിനഡും വ്യക്തമാക്കിയിട്ടുണ്ട്. നിന്നാരംഭിക്കുന്ന ചർച്ചകൾ സഭയിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായകമാകും. ആഗസ്റ്റ് 30 നാണു സിനഡ് സമാപിക്കുക. നിലവിൽ ആകെ 57ബിഷപ്പുമാരാണ് സിനഡ് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നത്.