ദീപാ മാലിക്കിനും ബജ്റംഗ് പുനിയക്കും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന

single-img
17 August 2019

പാരാലിമ്പിക്സിലെ മെഡല്‍ ജേതാവ് ദീപാ മാലിക്കിനും ഗുസ്തി താരം ബജ്റംഗ് പുനിയക്കും കായികരംഗത്തെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. 2016ൽ നടന്ന പാരാലിമ്പിക്സില്‍ ഷോട്ട് പുട്ടില്‍ ഇന്ത്യക്കായി ദീപ വെള്ളി നേടിയിരുന്നു. പാരാലിമ്പിക്സില്‍ മെഡ‍ല്‍നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ.

അവസാന രണ്ടുവര്‍ഷമായി പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനത്തിനാണ് ബജ്റംഗ് പുനിയയെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നിലവിൽ 65 കിലോഗ്രാം വിഭാഗത്തില്‍ നിലവില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനാണ് ബജ്റംഗ്.

2018ൽ നടന്ന ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ 65 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യക്കായി ബജ്റംഗ് സ്വര്‍ണം നേടിയിരുന്നു. ഒളിംപിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിനു കീഴില്‍ പരിശീലനം നടത്തുന്ന ബജ്‌റംഗ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തിന് പുറമെ 2018ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റിലും സ്വര്‍ണം നേടി.