കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ആഘോഷിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകനെ യുവാക്കള്‍ മര്‍ദ്ദിച്ചെന്ന് പരാതി

single-img
8 August 2019

കേന്ദ്ര സർക്കാർ ഭരണഘടനയിൽ നിന്നും കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടിയിൽ ആഘോഷപരിപാടി സംഘടിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചെന്ന് പരാതി. രാജസ്ഥാനിലുള്ള ജയ്പൂരിലെ ജല്‍വാറിലാണ് സംഭവം. ഇവിടുള്ള പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്ദീപ് ഗുപ്തയാണ് മര്‍ദ്ദനത്തിനിരയായത്.

അഞ്ച് പേര്‍ അടങ്ങിയ സംഘം സന്ദീപിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സന്ദീപിന്‍റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്തു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ നടത്തിയിരുന്നു.അതിൽ പ്രകോപിതരായാണ് ഒരു സംഘം തന്‍റെ മകനെ ആക്രമിച്ചതെന്ന് സന്ദീപ് ഗുപ്തയുടെ പിതാവ് പരാതിയില്‍ പറയുന്നു.

താൻ പരാതി നല്‍കിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും മുസ്ലീം യുവാക്കളാണ് മര്‍ദ്ദിച്ചതെന്നും സന്ദീപിന്‍റെ പിതാവ് ആരോപിച്ചു.