ബിജെപി സർക്കാർ ഇന്ത്യൻ ഭരണഘടനയെ ബലാത്സംഗം ചെയ്തു: സിപിഐ എം എംപി ടികെ രംഗരാജൻ രാജ്യസഭയിൽ

single-img
5 August 2019

ഭരണഘടനയിൽ കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട്ടിൽ നിന്നുള്ള സിപിഐ(എം) എംപി ടികെ രംഗരാജൻ. ബിജെപി സർക്കാർ ഇന്ത്യൻ ഭരണഘടനയെ ബലാത്sa ഗം ചെയ്യുകയാണുണ്ടായതെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

“ഇന്ന് ഒരു കറുത്ത ദിനമാണ്. ഇന്ത്യൻ ഭരണഘടനയെ ബിജെപി സർക്കാർ ബലാത്സംഘം ചെയ്തിരിക്കുന്നു. നിങ്ങൾ ജമ്മു കശ്മീരിലെ ജനങ്ങളോട് അഭിപ്രായമാരാഞ്ഞില്ല. നിങ്ങൾ അസംബ്ലി പിരിച്ചുവിട്ടു. നിങ്ങൾക്ക് തെരെഞ്ഞെടുപ്പ് നടത്തേണ്ട. നിങ്ങൾ 35,000 സൈനികരെക്കൂടി അവിടെ എത്തിച്ചു. നിങ്ങൾ മറ്റൊരു ഫലസ്തീൻ സൃഷ്ടിക്കുകയാണ്.”

രംഗരാജൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ വന്‍ ഇടപെടലിനൊരുങ്ങുന്നതിന്‍റെ മുന്നൊരുക്കങ്ങള്‍ക്ക് മുൻപു തന്നെ കേന്ദ്രം ആരംഭിച്ചിരുന്നു. നാല്‍പതിനായിരത്തോളം അധികസൈനിക വിന്യാസമായിരുന്ന തുടക്കം. അമര്‍നാഥ് തീർഥാടക യാത്രികരുള്‍പ്പെടെ പുറത്തുനിന്നെത്തിയവരോട് എത്രയും പെട്ടെന്ന് കശ്മീര്‍ വിടാനുള്ള നിര്‍ദ്ദേശം പിന്നാലെയെത്തി. പശ്ചാത്തലങ്ങളെല്ലാം ഒരുങ്ങിയതോടെ ഇന്നലെ അര്‍ധരാത്രി രാത്രി ഇന്‍റര്‍നെറ്റ്, മൊബൈല്‍, കേബിള്‍ ടിവി സേവനങ്ങള്‍ നിലച്ചു.

മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സിപിഎം എംഎല്‍എ മുഹമ്മദ് യൂസുഫ് തരിഗാമി, പ്യൂപ്പിള്‍സ് പാര്‍ട്ടി നേതാവ് സജാദ് ലോണ്‍, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ് തുടങ്ങിയ പ്രമുഖ മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ വീട്ട് തടങ്കലിലായി. പൊതു പരിപാടികള്‍ക്കും റാലികള്‍ക്കും കര്‍ശന വിലക്കേര്‍പ്പെടുത്തി അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.