തായ്‌ലന്‍ഡ് ഓപ്പണ്‍; ലോക ചാമ്പ്യന്മാരെ ആട്ടിമറിച്ചുകൊണ്ട് ചരിത്രമെഴുതി ഇന്ത്യന്‍ ജോഡികള്‍

single-img
4 August 2019

ഇന്ന് അവസാനിച്ച തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡികള്‍ക്ക് കിരീടം. വാശിയേറിയ ഫൈനലില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് റെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേര്‍ന്ന ടീം ലോക ചാമ്പ്യന്മാരായ ചൈനയുടെ ലി യുന്‍ ഹ്യു-ല്യു യു ചെന്‍ സഖ്യത്തെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് ചരിത്രമെഴുതി.

മത്സരം സ്‌കോര്‍ 21-19, 18-21, 21-18. ഫൈനൽ ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനിന്നു. ടൂർണമെന്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സഖ്യം ബിഡബ്ല്യുഎഫ് സൂപ്പര്‍ 500ല്‍ കിരീടം നേടുന്നത്. അടുത്ത കാലത്തായി ഉജ്വല ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ മികവ് ആവര്‍ത്തിക്കുകയായിരുന്നു.

നിലവിൽലോകത്തെ ഏതു സഖ്യത്തെയും തോല്‍പ്പിക്കാനുള്ള കരുത്ത് ചിരാഗും സാത്വികും നേടിക്കഴിഞ്ഞെന്ന് കിരീടവിജയം തെളിയിക്കുന്നു. ഇന്നത്തെ വിജയത്തോടെ ഡബിള്‍സ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ കടക്കാനും ഇതാദ്യമായി ഇരുവര്‍ക്കും കഴിയും. വരുന്നവര്‍ഷം ഒളിമ്പിക്‌സ് നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റം ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ്.

അതേസമയം കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ സന്തോഷത്തിലാണ് ഇന്ത്യയുടെ കൗമാരതാരങ്ങള്‍.
ഫൈനലിൽ സമ്മര്‍ദ്ദം ഒട്ടുമുണ്ടായിരുന്നില്ലെന്നും സ്വാഭാവിക കളി പുറത്തെടുക്കാന്‍ കഴിഞ്ഞെന്നും ചിരാഗ് മത്സരശേഷം പറഞ്ഞു.