ന്യൂസിലാന്‍ഡ് മുന്‍ താരം ഡാനിയല്‍ വെറ്റോറി ബംഗ്ലാദേശ് ടീമിന്റെ പരിശീലകനായെത്തുന്നു

single-img
28 July 2019

ന്യൂസിലാന്‍ഡ്ന്റെ മുന്‍ ക്യാപ്റ്റനും മികച്ച സ്പിന്നറുമായിരുന്ന ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ബൌളിംഗ് പരിശീലകനായി നിയമിച്ചു. വെറ്റോറി ടീമിനെ സ്പിന്‍ പരിശീലിപ്പിക്കുമ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ചാള്‍സ് ലാങ് വെല്‍ട്ട് പേസ് ബൗളിങ് പരിശീലിപ്പിക്കും.

ഇപ്പോള്‍ അവസാനിച്ച ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിന്റെ ബൗളിങ് പരിശീലകരെ മാറ്റിയിരുന്നു. ടീം പുതിയ പരിശീലകരായി നിയമിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനായി ടീമിനെ സജ്ജമാക്കുകയാകും ഇരുവരുടേയും പ്രധാന ചുമതല.
അടുത്ത ലോകകപ്പ് വരെയാണ് വെറ്റോറിയുടെ ചുമതല. അതിലേക്കായി ടീമിനെ തയ്യാറെടുപ്പിക്കാന്‍ വെറ്റോറി 100 ദിവസം പരിശീലകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ലാങ് വെല്‍ട്ട് മുഴുവന്‍സമയ പരിശീലകനായിരിക്കും. അടുത്ത് തന്നെ നടക്കുന്ന ഇന്ത്യക്കും ന്യൂസിലന്‍ഡിനും എതിരായ പരമ്പരയിലും ടീമിനെ സഹായിക്കാന്‍ വെറ്റോറിയുണ്ടാകും. ഇതിന് മുന്‍പ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനായി ഐപിഎല്ലില്‍ ശ്രദ്ധേയനാകാന്‍ വെറ്റോറിക്ക് കഴിഞ്ഞിരുന്നു.

ഓസ്‌ട്രേലിയിലെ ബിഗ് ബാഷ് ടീമായ ബ്രിസ്‌ബെന്‍ ഹീറ്റിനൊപ്പവും സൗത്ത് ആഫ്രിക്കയുടേയും അഫ്ഗാനിസ്താന്റേയും പരിശീലകനായശേഷമാണ് ലാങ്‌വെല്‍ട്ട് ബംഗ്ലാദേശിലെത്തുന്നത്. ഈ പേസറുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.