കാനം രജേന്ദ്രനെതിരെ പോസ്റ്റര്‍; എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റിൽ

single-img
27 July 2019

സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ ഉൾപ്പെട്ട കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിൽ കാനത്തിനെതിരെയുള്ള മായിരുന്നു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ ഒട്ടിക്കാനായി എത്തിയ സംഘം സഞ്ചരിച്ച കാർ നോർത്ത് പോലീസ്നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഈ കാറിന്റെ ഉടമയായ അമ്പലപ്പുഴ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എന്നാൽ തനിക്ക് സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാർ സുഹൃത്ത് കൊണ്ടുപോയതാണെന്നും കാർ ഉടമ പോലീസിന് മൊഴി നൽകി. നാല് പേര് ഉൾപ്പെടുന്ന സംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്നാണ് വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്.