സെറീനയെ പരാജയപ്പെടുത്തി വിംബിള്‍ഡണ്‍ വനിതാ കിരീടം സിമോണ ഹാലെപ്പിന്

single-img
13 July 2019

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിൾസ് വിഭാഗത്തിലെ കിരീടം സിമോണ ഹാലെപ്പിന് സ്വന്തം. റുമേനിയന്‍ താരം പുറത്തെടുത്ത മാസ്മരിക പ്രകടനത്തിന് മുന്നില്‍ സെറീന വില്യംസ് നിഷ്പ്രഭമാകുകയായിരുന്നു.

ഫൈനലിൽ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹാലെപ്പിന്‍റെ വിജയം. സ്കോര്‍: 6-2, 6-2. ഈ വിജയത്തോടെ വനിതാ കിരീടം നേടുന്ന ആദ്യ റൊമേനിയന്‍ താരമായി ഹാലെപ്. സെറീന വില്യംസ് അവസാനം കളിച്ച മൂന്ന് ഗ്രാന്‍ഡ് സ്ലാം ഫൈനലിലും ഇത്രയും തന്നെ ദാരുണമായ തോല്‍വിയാണ് നേരിടുന്നത്.