ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതുതായി ഏഴ് ജില്ലകള്‍ കൂടി രൂപീകരിക്കുന്നു

single-img
2 July 2019

ചത്തീസ്ഗഡില്‍ പുതിതായി ഏഴ് ജില്ലകള്‍ രൂപീകരിക്കാനുള്ള നീക്കം വേഗത്തിലാക്കിയിരിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്ഥാനത്തെ അഞ്ച് മേഖലകളിലെ നാല് മേഖലകളിലായി പുതിയ ഏഴ് ജില്ലകള്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

ആദ്യഘട്ടമായി റായ്പൂര്‍, ദുര്‍ഗ്, ബിലാസ്പൂര്‍, സര്‍ഗുജ മേഖല ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ജില്ലാ രൂപീകരണത്തില്‍ നിര്‍ദേശങ്ങള്‍ ചോദിച്ചാണ് ധനകാര്യ, ദുരന്തനിവാരണ മന്ത്രാലയങ്ങള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഗൗരേല്ല-പെണ്ടാറ, ചിര്‍മിറി-പ്രതാപ് പൂര്‍-വദ്രഫ് നഗര്‍, പതാല്‍ഗാവോണ്‍, ഭരതപറ, സങ്കാറ, അംഭര്‍ഗ് ചൗക്കി എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മധ്യപ്രദേശില്‍ നിന്നും വിഭജിച്ചുകൊണ്ട് മാറി ചത്തീസ്ഗഡ് സംസ്ഥാനം രൂപീകരിക്കുന്നത് 2010ലാണ്. ഇപ്പോള്‍27 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. നക്സല്‍ ഭീഷണിയുള്ള ബസ്തര്‍ മേഖലയില്‍ രണ്ട് ജില്ലകളാണുള്ളത്.