വിമാനത്തിന്റെ ടോയ്‍ലറ്റാണെന്ന് കരുതി യാത്രക്കാരിയായ യുവതി തുറന്നത് എക്സിറ്റ് വാതില്‍

single-img
9 June 2019

വിമാനത്തിനുള്ളില്‍ ടോയ്‍ലറ്റാണെന്ന് തെറ്റിദ്ധരിച്ച് എക്സിറ്റ് വാതില്‍ യുവതി തുറന്നു. തുടര്‍ന്ന് പരിഭ്രാന്തരായ വിമാന ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. പാകിസ്താന്‍ ഇന്‍റന്‍നാഷണല്‍ എയര്‍ലൈന്‍സിലെ യാത്രക്കാരിയായ യുവതിയാണ് അബദ്ധത്തില്‍ വിമാനത്തിന്‍റെ എക്സിറ്റ് ഡോര്‍ തുറന്നത്.

വിമാനത്തിനുള്ളില്‍ ഈ സമയം 37 യാത്രക്കാര്‍ ഉണ്ടായിരുന്നു. മാഞ്ചസ്റ്ററിലെ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോഴായിരുന്നു സംഭവം. യുവതി അബദ്ധത്തില്‍ എമര്‍ജന്‍സി എക്സിറ്റ് വാതില്‍ തുറന്നതോടെ എയര്‍ ബാഗ് ച്യൂട്ട് തുറന്നു. ഇതോടെ പരിഭ്രാന്തരായ ജീവനക്കാര്‍ യാത്രക്കാരെ അടിയന്തരമായി പുറത്തേക്ക് ഇറക്കുകയായിരുന്നു. എന്നാല്‍ വിമാനം റണ്‍വേയില്‍ നിന്നും നീങ്ങിത്തുടങ്ങാത്തതിനാല്‍ അപകടമൊഴിവായെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.