പണം മുടക്കി ഞങ്ങളെ തിയേറ്ററില്‍ പോയി കാണാം, എന്നാല്‍, വീട് വാടകയ്ക്ക് ചോദിച്ചാല്‍ നടി ആയതിനാല്‍ കിട്ടില്ല: തപ്‌സി

single-img
8 June 2019

ഒരു സിനിമ പ്രദര്‍ശനത്തിന് എത്തിയാല്‍ 500 രൂപ പണം മുടക്കി ഞങ്ങളെ തിയേറ്ററില്‍ പോയി കാണാം. പക്ഷെ , താമസിക്കാന്‍ ഒരു വീട് വാടകയ്ക്ക് ചോദിച്ചാല്‍ കിട്ടില്ല. ഒരു നടിയായത് കൊണ്ടുമാത്രം വാടകയ്ക്ക് വീട് കിട്ടുന്നില്ലെന്ന നിരാശ പങ്കുവെച്ചാണ് നടി തപ്‌സി പന്നു എത്തിയത്. ഞങ്ങള്‍ വാടകയ്ക്ക് ഒരു വീട് ചോദിച്ചാല്‍ തരാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരിക്കും.- തപ്സി പറയുന്നു.

നേരിട്ട ഏറ്റവും വലിയ പ്രശ്നം ഒരു വീട് കിട്ടാനായിരുന്നു. പങ്കാളിയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. അത് ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണമെന്നും തപ്‌സി പറയുന്നു. സിനിമയില്‍ 500 രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തീയ്യേറ്ററില്‍ കാണും,
വേദികളില്‍ ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. എന്നാല്‍ അതേസ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല. ആദ്യമൊക്കെ ഇത് തനിക്ക് വളരെ അരോചകമായി തോന്നുമായിരുന്നെന്നും താരം പറഞ്ഞു.

നിലവില്‍ ഹൈദരാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്സി പന്നു താമസിച്ച് വരുന്നത്. അടുത്തിടെ എത്തിയ പിങ്ക്, ബേബി, നാം ഷബാന, ബാദ്ല തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ബോളിവുഡിലെ ശക്തരായ നായികമാരുടെ നിരയിലേക്ക് പന്നു എത്തിയിട്ടുണ്ട്.