‘കുറുപ്പ്’; പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍; ചിത്രീകരണം ആരംഭിച്ചു

single-img
26 May 2019

ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധായകന്‍ ചെയ്യുന്ന കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ഈ വിനിമയുടെ പോസ്റ്റര്‍ രണ്ടു വര്‍ഷം മുമ്പ് തന്നെ പുറത്തു വന്നിരുന്നു എങ്കിലും പിന്നീട് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പങ്കു വെച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്ന കാര്യം അറിയിച്ചത്.

“Grateful to the almighty for this day, on which we announce the good news that “Kurup” goes on floor from today . We…

Posted by Srinath Rajendran on Sunday, May 26, 2019

സിനിമയുടെ അണിയപ്രവര്‍ത്തകരുടേയും മറ്റ് കഥാപാത്രങ്ങളേയും ഉടന്‍ പുറത്തു വിടുമെന്നും സംവിധായകന്‍ പറയുന്നു. ‘ഓരോ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. കുറുപ്പ് എന്ന ഞങ്ങളുടെ ചിത്രം നിങ്ങള്‍ കാത്തിരിക്കുന്നത് പോലെ, ഞങ്ങളും കാത്തിരിക്കുക ആയിരുന്നു. ഏകദേശം അഞ്ച് വര്‍ഷത്തോളം ഉള്ള ഞങ്ങളുടെ തയ്യാറെടുപ്പിന്റെ ദൃശ്യ രൂപം നിങ്ങളിലേക് എത്തിക്കാന്‍. അതിനിനി അധികനാള്‍ കാത്തിരിക്കേണ്ട. കുറുപ്പ് തുടങ്ങുകയാണ് …. എല്ലാ കാത്തിരിപ്പുകള്‍ക്കും അവസാനം കുറിച്ചുകൊണ്ട്.
അപ്പൊ തുടങ്ങുകയല്ലേ സൈമ ? ഇതിനൊപ്പം പ്രിയസുഹൃത്ത് ഡിസൈന്‍ ചെയ്ത ഫാന്‍ മെയ്ഡ് പോസ്റ്റര്‍ കൂടെ നിങ്ങള്‍ക്കായി ഷെയര്‍ ചെയുന്നു’- ശ്രീനാഥിന്റെ പോസ്റ്റില്‍ പറയുന്നു.