സംസ്ഥാനത്ത് മദ്യവിൽപനശാലകൾക്ക് അവധി ഒരു ദിവസം മാത്രം; മറിച്ചുള്ള പ്രചാരണം തെറ്റെന്ന് എക്‌സൈസ് വകുപ്പ്

single-img
21 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടണ്ണലിന്റെ ഭാ​ഗമായി നാളെ വൈകുന്നേരം മുതല്‍ വോട്ടുകളെണ്ണിതീരുന്നത് വരെ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന പ്രചാരണം തെറ്റെന്ന് എക്‌സൈസ് വകുപ്പ്. രണ്ട് ദിവസമല്ല, വോട്ടുകൾ എണ്ണുന്ന ദിവസമായ 23നു മാത്രമായിരിക്കും സംസ്ഥാനത്ത് ഡ്രൈ ഡേ. ഇത് മുൻകൂട്ടി തീരുമാനിച്ചതാണെന്നും അതിൽ മാറ്റങ്ങൾ ഒന്നും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുതൽ വോട്ടെണ്ണൽ തലേന്ന് വൈകുന്നേരം മുതല്‍ പിറ്റേ ദിവസം വരെ മദ്യഷോപ്പുകള്‍ അവധിയായിരിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടന്നിരുന്നു. ധാരാളം ആളുകൾ സംശയ നിവാരണത്തിന് എക്സൈസ് കമ്മീഷണർ ഓഫീസിലേക്ക് ഫോൺ ചെയ്ത് ചോദിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.