‘പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല’; ബിജെപിയെ ഞെട്ടിച്ച് നിർണായക പ്രഖ്യാപനവുമായി കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർക്കും തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ വന്നാൽ ബിജെപി വീണ്ടും സർക്കാരുണ്ടാക്കുന്നതു തടയാൻ പ്രതിപക്ഷ പാർട്ടികൾ മുൻകരുതൽ എടുക്കുന്നുവെന്ന സൂചനകൾ ശരിവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വെവ്വേറെയാണു മൽസരിച്ചതെങ്കിലും വിധി വരും മുൻപ് കോൺഗ്രസ് എല്ലാ മതേതരപ്പാർട്ടികളെയും ഒന്നിച്ചു നിർത്തുമെന്ന് ആസാദ് പറഞ്ഞു. എൻഡിഎ വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിന് വേണ്ടി ധാരണയുണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. … Continue reading ‘പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല’; ബിജെപിയെ ഞെട്ടിച്ച് നിർണായക പ്രഖ്യാപനവുമായി കോൺഗ്രസ്