സൗദിയിൽ ആരോഗ്യമന്ത്രാലയത്തിനുകീഴിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സ് നിയമനം

single-img
5 May 2019

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ഫസ്റ്റ് ഹെൽത്ത് കെയർ ക്‌ളസ്റ്റർ ഈസ്റ്റേൺ പ്രൊവിൻസ് എംഒഎച്ചിലേക്ക് നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. ബിഎസ് സി യോഗ്യതയുള്ള വനിതനഴ്‌സുമാർക്കാണ് നിയമനം.

കാർഡിയാക് സർജറി ഐസിയു., കാത് ലാബ്, ക്രിട്ടിക്കൽ കെയർ (മുതിർന്നവർ), ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റ്, എമർജൻസി ഡിപ്പാർട്ട്‌മെന്റ് (വനിതകൾ, പുരുഷൻമാർ, ഗൈനക്കോളജി, പീഡിയാട്രിക്), ഐസിയു (കൊറോണറി), ഇൻഫെർട്ടിലിറ്റി ഡിപ്പാർട്ട്‌മെന്റ്, മെറ്റേണിറ്റി, മെഡിക്കൽ കെയർ, മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് (വനിത,പുരുഷൻമാർ, പീഡിയാട്രിക്), എൻഐസിയു, നഴ്‌സിംഗ് സൂപ്പർവൈസർ, നഴ്‌സിംഗ് ട്രെയിനർ, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ്, ഓപ്പറേഷൻ റൂം, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് സർജറി,പോസ്റ്റ് ഒ.റ്റി ഡിപ്പാർട്ട്‌മെന്റ്, പ്രീ.നാറ്റൽ യൂണിറ്റ്, ക്വാളിറ്റി കൺട്രോൾ നഴ്‌സ്, റീനൽ ഡയാലിസിസ്, സർജറി ഡിപ്പാർട്ട്‌മെന്റ് (പൂരുഷൻ/വനിത) എന്നി വിഭാഗങ്ങളിലാണ് നിയമനം.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം മേയ് 20 മുതൽ 24 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ [email protected] ലേക്ക് വിശദമായ ബയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ (വെളുത്തപശ്ചാത്തലം), ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ മേയ് 16-ന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾ 1800-425-3939 (ടോൾ ഫ്രീ )-ൽ ലഭിക്കും.