നെടുമ്പാശ്ശേരി: എട്ടുകിലോ കശ്മീരി കുങ്കുമപ്പൂവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

single-img
2 May 2019

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് എട്ടു കിലോ കുങ്കുമപ്പൂവ് പിടികൂടി. പൊടിയാക്കിയ കുങ്കുമപ്പൂവാണ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. സ്‌പെയ്സ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കാസർകോട് സ്വദേശിയായ മുഹമ്മദ്‌ യാസർ അറാഫത് പിടിയിലായത്.

പിടികൂടിയ കുങ്കുമപ്പൂവ് കൂടുതൽ പരിശോധനകൾക്കായി സ്‌പൈസസ് ബോർഡിന്റെ ലാബിലേക്ക് നൽകിയിട്ടുണ്ട്. കുങ്കുമപ്പൂവിന് വിദേശത്ത് അരക്കോടി രൂപയോളം വില വരും.

കാസര്‍കോഡ് റയില്‍വേസ്റ്റേഷനില്‍ വച്ച് മറ്റൊരാളാണ് പൊതി കൈമാറിയതെന്ന് യാസര്‍ അറാഫത്ത് മൊഴി നല്‍കിയിട്ടുണ്ട്. 20,000 രൂപയും ടിക്കറ്റും ആണ് കുങ്കുമപ്പൂവ് കടത്തുന്നതിനായി മുഹമ്മദിന് ലഭിച്ചത് എന്നും പറയപ്പെടുന്നു. സംഭവത്തെപ്പറ്റി കസ്റ്റംസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.