രമ്യ ഹരിദാസ് 43000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകഴിഞ്ഞുവെന്ന് അനിൽ അക്കര

single-img
24 April 2019

ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ ഭൂരിപക്ഷം സംബന്ധിച്ച് പ്രവചനവുമായി അനിൽ അക്കര എംഎൽഎ. 43,000 വോട്ടിൻ്റെ ഭൂരിപക്ഷം രമ്യയ്ക്ക് ലഭിക്കുമെന്നാണ് അനിൽ അക്കര പറഞ്ഞിരിക്കുന്നത്. 

നാല്പത്തിമൂവ്വായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആലത്തൂരിലെ നാട്ടുകാർ തെരെഞ്ഞെടുത്ത ആലത്തൂർ എംപി രമ്യ ഹരിദാസിന് അഭിവാദ്യങ്ങൾ  എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിലൂടെ അനിൽ അക്കര രംഗത്തെത്തിയത്. ശക്തമായ മത്സരം നടക്കുന്ന ആലത്തൂരിൽ രമ്യ ഹരിദാസ് എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജുവിനെ തോൽപ്പിക്കുമെന്നാണ് എംഎൽഎ വ്യക്തമാക്കുന്നത്. 

ഇതേസമയം ആലത്തൂർ മണ്ഡലത്തിൽ ശക്തമായ അടിയൊഴുകുണ്ടാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങളും പ്രതീക്ഷ വയ്ക്കുന്നു.  കുറച്ച് എൽഡിഎഫ് കോട്ടയായ ആലത്തൂരിൽ ഇത്തവണ യുഡിഎഫ് വിജയം സുനിശ്ചിതമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.