രാജ്യം വിട്ട മോദിയുടെ പെയിൻ്റിംഗുകൾ ആദായനികുതി വകുപ്പ് ലേലം ചെയ്യുന്നു

single-img
26 March 2019

തട്ടിപ്പ് ന​ട​ത്തി ഇ​ന്ത്യ​വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ പെ​യി​ന്‍റിം​ഗു​ക​ൾ ലേ​ല​ത്തി​ന്. മോ​ദി​യു​ടെ വീ​ട്ടി​ൽ​നി​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത എ​ണ്ണഛാ​യാ​ചി​ത്ര​ങ്ങ​ളാ​ണ് ചൊ​വ്വാ​ഴ്ച ലേ​ലം ചെ​യ്യു​ന്ന​ത്. 68 പെ​യി​ന്‍റിം​ഗു​ക​ളാ​ണ് മോ​ദി​യു​ടെ വീ​ട്ടി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. മോ​ദി  വൻവില നൽകി വാ​ങ്ങി​ക്കൂ​ട്ടി​യ​വയാണ് ഇ​വ.

പെയിൻ്റിംഗുകൾക്ക് മു​പ്പ​തു മു​ത​ൽ അ​ന്പ​തു കോ​ടി രൂ​പ വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. മും​ബൈ​യി​ലാ​ണു ലേ​ലം. രാ​ജാ ര​വി​വ​ർ​മ, വി.​എ​സ്. ഗെ​യ്തൊ​ണ്ഡെ തു​ട​ങ്ങി​യ ക​ലാ​കാ​ര​ൻ​മാ​രു​ടെ പെ​യി​ന്‍റിം​ഗു​ക​ളും ലേ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ആ​ദാ​യ​നി​കു​തി വ​കു​പ്പ് പെ​യി​ന്‍റിം​ഗു​ക​ൾ ലേ​ലം ചെ​യ്യു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്ന് ലേ​ല രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. സാ​ധാ​ര​ണ​യാ​യി വ​സ്തു​ക്ക​ൾ, സ്വ​ർ​ണം, ല​ക്ഷ്വ​റി സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്.