എനിക്കും രാഷ്ട്രീയമുണ്ട്: മമ്മൂട്ടി

single-img
2 February 2019

രാഷ്ട്രീയപ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി മമ്മൂട്ടി.38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്. അതുകൊണ്ടുതന്നെ സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണമശന്നും മമ്മൂട്ടി ചോദിച്ചു.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സുതുറന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു തെലുങ്കു സിനിമ ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നി. 70 ലധികം നവാഗത സംവിധായകര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അവരില്‍ ഭൂരിഭാഗവും സിനിമ ചെയ്യുന്നുണ്ട്. മഹി നവാഗത സംവിധായകനല്ല. എന്നാല്‍ ചെറുപ്പമാണ്. അദ്ദേഹത്തിന് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു-  മമ്മൂട്ടി പറഞ്ഞു.

പുതുമുഖ സംവിധായകര്‍ക്ക് സിനിമയോടുള്ള അഭിനിവേശം കൂടുതലാണെന്ന് താന്‍ വിശ്വസിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. മഹി വി.രാഘവിനെപ്പോലുള്ള ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി.